പാലാ : സെന്റ് തോമസ് കോളേജിന് മുൻവശം കാറും ബൈക്കും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ ഇടനാട് പുത്തൻവീട്ടിൽ അഖിൽ, ഇടമറ്റം കാനാട്ടുതറ മിലാഷ് എന്നിവർക്കും കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ വിനോദ്, ഭാര്യ ഉമാദേവി എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.