തലയോലപ്പറമ്പ് : മുൻ പ്രധാനമന്ത്റി രാജീവ് ഗാന്ധിയുടെ 29-ാ മത് രക്തസാക്ഷിത്വ ദിനം സമഭാവന ദിനമായി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചെമ്പ് കൊച്ചങ്ങാടി ആഞ്ജനേയ മഠം അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണത്തിന് ആവശ്യമായ അരിയും, പച്ചക്കറിയും, പലവ്യഞ്ജനങ്ങളും വിതരണം ചെയ്താണ് അനുസ്മരണം സംഘടിപ്പിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രസ്വാമികൾ, അഡ്വ.ഗോപാലകൃഷ്ണൻ നായർ പി.വി പ്രസാദ്, എം.കെ ഷിബു, എൻ.സി തോമസ്, എസ്.ജയപ്രകാശ്, വി.കെ ശശിധരൻ വാളവേലി, പി.സി തങ്കരാജ്, റഷീദ് മങ്ങാടൻ, ബാബു പുവനേഴൻ, കെ.ഡി ദേവരാജൻ ടി.വി.സുരേന്ദ്രൻ, പോൾ തോമസ്, ഗായത്രി സോമൻ, മോഹൻ കെ.തോട്ടുപുറം, എസ് .ശ്യാം കുമാർ, ടി.കെ.വാസുദേവൻ, രമാദേവി മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.