കൊടുങ്ങൂർ : വാഴൂർ ഗ്രാാമപഞ്ചായത്തിലെ 23 വാർഡുകളുടെ അതിർത്തി പങ്കിടുന്ന കുറന്തറ പാലം കൈവരി തകർന്ന് അപകടാവസ്ഥയിൽ. പാലത്തിന്റെ ഒരു വശത്തുള്ള ഭിത്തി തകർന്നിട്ട് മാസങ്ങളായെങ്കിലും പുന:സ്ഥാപിക്കുന്നതിനുള്ള നടപടികളൊന്നുമായില്ല. പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർമാർക്ക് നാട്ടുകാർ നിവേദനം നൽകിയിരുന്നു. ദേശീയപാതയിൽ 15ാം മൈലിൽ തുടങ്ങി കൊടുങ്ങൂർ - പാലാ റോഡിൽ അമ്പാട്ട്കവലയിൽ അവസാനിക്കുന്ന റോഡിന്റെ മദ്ധ്യഭാഗത്താണ് പാലം.നൂറോളം കുടുംബങ്ങൾ നിത്യവും സഞ്ചരിക്കുന്ന ഈ റോഡിലൂടെ ഇരുചക്രവാഹനങ്ങളും നിരവധി ചെറുവാഹനങ്ങളും കടന്നുപോകുന്നുണ്ട്.
അപകട സാദ്ധ്യതയേറെ
പാലത്തിനു സമീപം കുത്തിറക്കമായതിനാൽ അപകടസാദ്ധ്യത കൂടുതലാണ്. മഴക്കാലമായതോടെ ഇവിടെ അതിരു കാണാനാകാത്തവിധം കാട് വളർന്നത് അപകടം ഒഴിവാക്കാനായി നാട്ടുകാർ വെട്ടിനീക്കിയിരുന്നു.