കാഞ്ഞിരപ്പള്ളി : കേന്ദ്ര സർക്കാരിന്റെ തൊഴിൽദ്രോഹ നയത്തിനെതിരെ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ കൂട്ടധർണ നടത്തി. പാറത്തോട് പോസ്റ്റ് ഓഫീസ് ,കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ബി.എസ്.എൻ.എൽ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ഉപരോധസമരം. അഡ്വ.പി ഷാനവാസ് ,സജിൻ വി.വട്ടപ്പള്ളി ,സി.വി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.