അടിമാലി: കൊവിഡ്19 ആശ്വാസ പദ്ധതികളുമായി കൊന്നത്തടി സർവ്വീസ് സഹകരണ ബാങ്ക്.ഹൈറേഞ്ച് മേഖലയിലെ വിവിധ തുറകളിൽ ജോലി നോക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി വിവിധതരം സഹായ പദ്ധതികൾ ബാങ്ക് ആവിഷ്‌കരിച്ചു. കുടുംബശ്രീ അംഗങ്ങൾക്കായുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയിലൂടെ 20000 രൂപ വരെ പലിശരഹിത വായ്പ .സർണ്ണ പണയവായ്പ 3 ലക്ഷം രൂപാ വരെ 7 ശതമാനം പലിശ നിരക്കിൽ ലഭിക്കും.7 ശതമാനം പലിശ നിരക്കിൽ ബിസിനസ് വായ്പ .6.8 ശതമാനം പലിശ നിരക്കിൽ ഒരു വർഷ കാലാവധിയിൽ 2 ലക്ഷം വരെ സ്‌പെഷ്യൽ ലിക്വഡിറ്റി ഫെസിലിറ്റി ലോൺ എന്നിവ മേയ് 31 വരെ അപേക്ഷിക്കുന്നവർക്ക് അനുവദിക്കുന്നതാണെന്ന് പ്രസിഡന്റ് എ.ബി. സദാശിവൻ, സെക്രട്ടറി സി.എസ് അനീഷ് എന്നിവർ അറിയിച്ചു.