കോട്ടയം : ജില്ലയിൽ ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ മാസ്‌കുകൾ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ നിർമ്മിച്ചു നൽകി. ജില്ലയിൽ രണ്ടു വിഭാഗങ്ങളിലുമായി 66000 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്.

മാസ്‌കുകൾ കളക്ടറേറ്റിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് കൈമാറി. ജില്ല കളക്ടർ പി.കെ സുധീർ ബാബു , ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോസഫ് സ്‌കറിയ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, എൻ.എസ്.എസ് ജില്ലാ കൺവീനർ പി.എസ്. ഷിൻറോമോൻ ക്ലസ്റ്റർ കൺവീനർ ടി.വി. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

എൻ എസ്.എസ് ക്ലസ്റ്റർ കൺവീനർമാരായ ആർ. രാഹുൽ, ടി.സി. ജോമോൻ, കെ. ജയകൃഷ്ണൻ, ബിജി ആൻ കുര്യൻ, സിന്ധു ജി. നായർ , കെ.സി. ചെറിയാൻ, ബിനോ.കെ .തോമസ് എന്നിവർ ജില്ലാതലത്തിൽ മാസ്ക് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.