കോട്ടയം : രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം രാജ്യത്തിന് നൽകിയത് സമാനതകളില്ലാത്ത നേട്ടങ്ങളാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 29-ാം ചരമവാർഷികദിനാചരണപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ആർപ്പൂക്കര നവജീവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസഡന്റ് ലതികാ സുഭാഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ആർ.സോന, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലപള്ളി, ജി.ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ, അഗസ്റ്റിൻ ജോസഫ്, കെ.ജി.ഹരിദാസ്, കെ.ജെ സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോസഫ്, ടി.സി.റോയി,ജോയി പൂവത്തിക്കന്നേൽ ,ജോബിൻ ജേക്കബ്, ഡോ: കെ.എം ബെന്നി, യൂജിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.