പാലാ : ചലച്ചിത്ര നടൻ മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചു ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ അസോസിയേഷൻ പാലാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ 60 തണൽ മരങ്ങളും ഫലവൃക്ഷങ്ങളും നട്ടു. വൃക്ഷത്തൈ നടീൽ പരിപാടി മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. അഖിൽ സി നന്ദൻ, രഞ്ജിത്ത് കെ എം, ജിഷ്ണു ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.