അടിമാലി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടന്നു.കോൺഗ്രസ് ഭവനിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദിനാചരണ പരിപാടികളുടെ ഭാഗമായി സൗജന്യമായി മാസ്‌ക്കുകൾ വിതരണം ചെയ്തു.മഹിളാകോൺഗ്രസ് പ്രവർത്തകരും ദിനാചരണ പരിപാടിയിൽ പങ്ക് ചേർന്നു.
സാമൂഹ്യ അകലം പാലിച്ചായിരുന്നു അടിമാലിയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം സംഘടിപ്പിച്ചത്.രാവിലെ കോൺഗ്രസ് ഭവനിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലും അനുസ്മരണപരിപാടി നടന്നു.പ്രവർത്തകർ അടിമാലി സെന്റർ ജംഗ്ഷനിൽ പതാക ഉയർത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം എ അൻസാരി അനുസ്മരണ പരിപാടിക്ക് നേതൃത്വം നൽകി.
അനുസ്മരണപരിപാടിയുടെ ഭാഗമായി പ്രവർത്തകർ ടൗണിലെത്തിയവർക്ക് സൗജന്യമായി മാസ്‌ക്കുകൾ വിതരണം ചെയ്തു.അടിമാലിയിലെ മഹിളാകോൺഗ്രസ് പ്രവർത്തകരും അനുസ്മരണ പരിപാടിയിൽ പങ്ക് ചേർന്നു.ഇതിന്റെ ഭാഗമായി സമൂഹത്തിൽ അവശത അനുഭവിക്കുന്ന ഏതാനും ചില കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു.