കാഞ്ഞിരപ്പള്ളി : കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ വിദ്യാർത്ഥികൾക്ക് കേബിൾ ടി.വിയിലൂടെ ക്ലാസുകൾ നൽകി കാഞ്ഞിരപ്പള്ളി സെന്റ്ആന്റണീസ് കോളേജ്. പ്രാദേശിക ചാനലായ ഫെസ്റ്റൂണും അനുബന്ധ ഗ്രൂപ്പുകളുമായി ചേർന്നാണ് ക്ലാസുകൾ ലഭ്യമാക്കുന്നത്. എല്ലാ ദിവസവും നിശ്ചിതസമയത്ത് കോളേജിലെ അദ്ധ്യാപകരുടെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഇതു കൂടാതെ യു ട്യൂബ് വഴിയും വെബ്‌സൈറ്റ് വഴിയും ക്ലാസുകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഡയറക്ടർ ഫാ.ആന്റണി നിരപ്പേൽ അറിയിച്ചു. ഫോൺ : 9846890906,9447662182.