തലയോലപ്പറമ്പ് : ഡി.വൈ.എഫ്.ഐയുടെ റീസൈക്കിൾ കേരള കാമ്പയിന് തലയോലപ്പറമ്പിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിനായി വായിച്ചു തീർത്ത പത്രങ്ങളും ഉപയോഗശൂന്യമായ മറ്റ് വസ്തുക്കളും പ്രവർത്തകർ വീടുകളിലെത്തി ശേഖരിച്ച് വരികയാണ്. ബ്ലോക്ക് തല ഉദ്ഘാടനം വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പത്തുമ്മയുടെ മകൾ ഖദീജ ഉമ്മ ജില്ല സെക്രട്ടേറിയറ്റംഗം ആർ.രോഹിത്തിന് പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി അനന്ദു ഉണ്ണി, പ്രസിഡന്റ് ഷബിൽ രാജ്, സന്ദീപ് ദേവ്, മുഹമ്മദ് റഫ്‌സൽ, നവീൻ തുടങ്ങിയവർ പങ്കെടുത്തു.