ചങ്ങനാശേരി: അന്യ സംസ്ഥാന തൊഴിലാളികളുടെ രണ്ടാം ഘട്ട യാത്ര നാളെ കോട്ടയത്തു നിന്ന് യു. പിയിലേയ്ക്ക്. ചങ്ങനാശേരിയിൽ നിന്നുള്ള 200 തൊഴിലാളികളാണ് നാളെ യാത്ര തിരിക്കുന്നത്. എട്ട് കെ.എസ്. ആർ.ടി. സി ബസുകളിലായാണ് ഇവരെ നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നത്. ആദ്യസംഘത്തിന്റെ യാത്ര ബംഗാളിലേയ്ക്കായിരുന്നു.