ചങ്ങനാശേരി: ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി ജെ ജോസഫ് എം.എല്‍.എ യുടെ അഗ്രി ചലഞ്ച് രണ്ടാംഘട്ടത്തിന്റെ ഭാഗമായി അടുക്കളത്തോട്ടത്തിനായി 300 വീടുകള്‍ക്ക് പച്ചക്കറി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റും അഗ്രി ചലഞ്ച് കണ്‍വീനറുമായ വി.ജെ. ലാലി അറിയിച്ചു. പയര്‍, വെണ്ട,പാവല്‍, കുറ്റി വാളൂരി, മുളക് എന്നീ വിത്തിനങ്ങളാണ് വിതരണം ചെയ്യുന്നത്. നാളെ രാവിലെ 10ന് വലിയകുളത്തുള്ള മണമേല്‍ റോസമ്മ ജെയിംസിന്റെ ഭവനത്തില്‍ സി.എഫ് തോമസ് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിക്കും. പച്ചക്കറി വിത്തുകള്‍ രാവിലെ 10 മുതല്‍ 12 മണി വരെ ലഭിക്കും. ഫോണ്‍: 9447271352.