ചങ്ങനാശേരി : പുരോഗമന കലാസാഹിത്യ സംഘം ചങ്ങനാശേരി ഏരീയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ കവിതാലാപന മത്സരത്തിൽ രജിസ്റ്റർ ചെയ്യാം .എൽ.പി, യു.പി, ഹൈസ്‌കൂൾ, പൊതുവിഭാഗം എന്നീ നാലു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ആലാപന വീഡിയോകൾ മെയ് 27 വരെ പു ക സ യുടെ മത്സര ഗ്രൂപ്പിൽ അപ് ലോഡ് ചെയ്യാവുന്നതാണ്. എൽ.പി, യു.പി വിഭാഗങ്ങൾ ഒ എൻ വി കവിതയും, ഹൈസ്‌കൂൾ, പൊതുവിഭാഗം (പ്രായ പരിധിയില്ല ) വയലാർ കവിതയും ആലപിക്കണം. വ്യക്തമായി മനസിലാവുന്ന രീതിയിൽ സ്മാർട്ട് ഫോണിൽ വീഡിയോ എടുത്തു താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പരിലേക്ക് വാട്‌സ് ആപ് ചെയ്യുക. സ്വയം പരിചയപ്പെടുത്തുക ( പേര്, വിഭാഗം) തുടർന്ന് കവിതയുടെ പേര്, രചയിതാവിന്റെ പേര് തുടങ്ങിയവ നിർബന്ധമാണ്.വീഡിയോ 8 മിനിറ്റിൽ കൂടുതൽ സമയം പാടില്ല. സ്മ്യൂൾ പോലുള്ള അപ്ലിക്കേഷൻ ഉപയോഗിച്ച് ചെയ്യുന്ന വീഡിയോകൾ സ്വീകരിക്കില്ല. എഡിറ്റു ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല. മത്സര വീഡിയോ അപ് ലോഡ് ചെയ്യേണ്ട അവസാന തീയതി മെയ് 27രാത്രി 10 മണി. ലഭ്യമായ വീഡിയോകൾ മെയ് 28 നു പുരോഗമന കല സാഹിത്യ സംഘത്തിന്റെ ഫേസ് ബുക്ക് ലൈക് പേജിൽ അപ്പ് ലോഡ് ചെയ്യും. ഫോൺ :9744638933, 9947777378, 9544215666, 9446983783.