കോട്ടയം: ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരൻ പിടിയിൽ.പെരുമ്പായിക്കാട് വെള്ളൂപ്പറമ്പ് കാർത്തിക വീട്ടിൽ സനലിനെയാണ് (42) 1500 പാക്കറ്റ് ഹാൻസുമായി കുടമാളൂർ ഭാഗത്ത് നിന്ന് എക്‌സൈസ് പിടികൂടിയത്.30 എണ്ണം അടങ്ങിയ ഒരു പാക്കറ്റ് ഹാൻസ് 150 രൂപയ്ക്കാണ് പ്രതിയ്ക്കു ലഭിച്ചിരുന്നത്. ഇതേ പാക്കറ്റ് കോട്ടത്തെ ചില്ലറക്കച്ചവടക്കാർക്ക് 1500 മുതൽ 2000 രൂപയ്ക്കു വരെയാണ് വിറ്റിരുന്നത്.
റെയ്ഡിൽ എക്‌സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ എൻ.വി സന്തോഷ്‌കുമാർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജി.കിഷോർ, സുനിൽകുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, ഗിരീഷ് കുമാർ, നജീബ് , ഏറ്റുമാനൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ ടി.യു ജോസ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെയിംസ് സിബി, അജു ജോസഫ്, ദീപേഷ്, ഡ്രൈവർ ബാബു എന്നിവർ പങ്കെടുത്തു.