bus

കോട്ടയം : കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് യാത്രക്കാരെ നിറുത്തി യാത്ര ചെയ്യിച്ച സ്വകാര്യ ബസുകൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ താക്കീത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പല സ്വകാര്യ ബസുകളിലും നിയമലംഘനം കണ്ടെത്തി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.

എന്നാൽ, ഗ്രാമീണ മേഖലയിൽ അടക്കം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ യാത്രക്കാർ കയറാൻ നിൽക്കുമ്പോൾ ഇത്തരം നിയന്ത്രണങ്ങൾ പ്രായോഗികമാകുന്നില്ലെന്നാണ് ബസ് ഉടമകളുടെ വാദം. സ്വകാര്യ ബസുകളിൽ യാത്രക്കാരെ കയറ്റില്ലെന്ന് പറയാനാവില്ല. ഇത് യാത്രക്കാരുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുമെന്നും ഇവർ പറയുന്നു.

നിർദ്ദേശങ്ങൾ ഇങ്ങനെ

പകുതി യാത്രക്കാർ

ഒരു സീറ്റിൽ ഒരാൾ

അണുവിമുക്തമാക്കണം

പരിശോധന ശക്തമാക്കും. നിലവിലെ പ്രതിസന്ധി കണക്കിലെടുത്താണ് മിനിമം ചാർജ്ജ് അടക്കം വർദ്ധിപ്പിച്ചത്. ഇളവുകൾ ലഭിച്ചിട്ടും യാത്രക്കാരെ അധികമായി കയറ്റാൻ അനുവദിക്കില്ല.

ടോജോ എം.തോമസ്, ആർ.ടി.ഒ

എൻഫോഴ്‌സ്‌മെന്റ്