ചങ്ങനാശേരി : കൊവിഡിനെ മറയാക്കി ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും നശിപ്പിക്കാനുള്ള നീക്കത്തിൽ ഭക്തജനങ്ങൾ ആശങ്കാകുലരാണന്ന് ബി ജെ.പി സംസ്ഥാന നേതാവ് ബി.രാധാകൃഷ്ണമേനോൻ ആരോപിച്ചു.
ക്ഷേത്രങ്ങളിലെ വിളക്കുകളും പാത്രങ്ങളും വിറ്റും സ്വർണ്ണവും വസ്തുക്കളും പണയപ്പെടുത്തിയും ജീവനക്കാരുടെ ശമ്പളം കൊടുക്കാനുള്ള സർക്കാർ നീക്കം ക്ഷേത്രങ്ങളുടെ സർവനാശത്തിന് ഇടയാക്കും. ദേവസ്വം ഭരണക്കാർ കാലാകാലങ്ങളായി നിയമിക്കുന്നവരുടെ ഉപജീവനത്തിനുളള ഉപാധിമാത്രമല്ല ക്ഷേത്രങ്ങൾ. ഹിന്ദുവിശ്വാസികളുടെ ആത്യന്തിക അഭയസ്ഥാനമായ ക്ഷേത്രസ്വത്തുക്കൾ വിറ്റുതുലയ്ക്കാനും പണയപ്പെടുത്താനും നിയമാനുസൃതം അധികാരം ഇല്ലെന്നിരിക്കെ ദേവസ്വം ബോർഡ് ഈ നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു