വൈക്കം : അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന വൈക്കം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2020 - 21 അധ്യയന വർഷത്തിലേയ്ക്കുള്ള അഡ്മിഷൻ ക്യൂ ആർ കോഡ് സംവിധാനത്തിൽ ഓൺലൈനായി ആരംഭിച്ചു. കൊവിഡ് കാലമായതിനാൽ വീട്ടിൽ ഇരുന്ന് തന്നെ മൊബൈൽ ഫോണിലൂടെ അഡ്മിഷൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സുരക്ഷ യജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപയുടെ ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9446412278, 9496333162 എന്ന നമ്പരിൽ വിളിക്കണം.