ചങ്ങനാശേരി: വ്യാഴാഴ്ച്ച നടത്തിയ 16 സർവീസുകളിൽ നിന്നായി കെ.എസ്.ആർ.ടി.സി ചങ്ങനാശേരി ഡിപ്പോയിൽ 61000 രൂപയുടെ കളക്ഷൻ.
ചങ്ങനാശേരി - മുണ്ടക്കയം, ചങ്ങനാശേരി കോട്ടയം, ചങ്ങനാശേരി -പുതുപ്പള്ളി- ഏറ്റുമാനൂർ, ചങ്ങനാശേരി - കിടങ്ങറ, മണിമല, നീലംപേരൂർ, മുളയ്ക്കാം തുരുത്തി, കരനാട്ടുകവല, എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തിയത്. ആലപ്പുഴ - വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് ആരോഗ്യമേഖല പ്രവർത്തകർക്കായി പ്രത്യേക ബസ് എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. മേഖലയിൽ സ്വകാര്യ ബസുകളും വെള്ളിയാഴ്ച്ച സർവീസ് നടത്തി. ഒന്നാം നമ്പർ വാഴൂർ ബസ് സ്റ്റാൻഡിൽ നിന്നും കോട്ടയം, മുണ്ടക്കയം, വള്ളിയങ്കാവ്, കോട്ടയം, ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലേക്കാണ് സർവീസ്. 13 ബസുകളാണ് സർവീസ് നടത്തിയത്. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ നിന്നും തൃക്കൊടിത്താനം , പായിപ്പാട്, കോട്ടയം തുടങ്ങിയ ഭാഗങ്ങളിലേക്കുമാണ് സർവീസ് നടത്തിയത്. യാത്രക്കാരുടെ എണ്ണം പൊതുവെ കുറവാണ്. സർവീസിനു ശേഷം ബസ് അണുവിമുക്തമാക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ച് 25 പേരാണ് പരമാവധി ബസിൽ യാത്ര ചെയ്യുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് സർവീസ്.