പാലാ: പാലാ വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാസ്ക്കുകൾ തയാറായി. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീമാണ് മാസ്ക്കുകൾ തയാറാക്കിയത്. മാസ്ക്കുകളുടെ വിതരണോദ്ഘാടനം മാണി.സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. പാലാ ഡി.ഇ.ഒ ഹരിദാസ് പി.കെ, രാഹുൽ.ആർ, സാബു തോമസ് എന്നിവർ പങ്കെടുത്തു.