കോട്ടയം : ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബയിൽ നിന്ന് വന്ന വെള്ളാവൂർ സ്വദേശിയുടെയും(32), അബുദാബിയിൽനിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെയും(25) സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റീവായത്. മുംബയിൽ നിന്ന് 19 ന് കാറിലെത്തിയ യുവാവ് വീട്ടിൽ ക്വാറന്റൈനിലായിരുന്നു. 18 ന് അബുദാബി- കൊച്ചി വിമാനത്തിൽ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കൊവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.