ഇടുക്കി : സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ മറയൂരിലെ നാച്ചിവയലിലും കല്ലാർകുട്ടിയിലും പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കുള്ള ഹോസ്റ്റലിലേക്ക് അടുത്ത അദ്ധ്യയയന വർഷത്തേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. സ്‌കൂളുകൾ പ്രവർത്തിച്ചു തുടങ്ങുമ്പോൾ ഹോസ്റ്റലുകളിൽ താമസ സൗകര്യവും അടുത്തുള്ള സ്‌കൂളുകളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് പ്രവശനത്തിനുള്ള സഹായവും നൽകും. സമീപ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ ഇല്ലാത്ത ഗോത്ര വർഗ്ഗ സമൂഹങ്ങളിലെ കുട്ടികൾക്ക് മുൻഗണന. ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കും പേര് രജിസ്റ്റർ ചെയ്യാം. ട്യൂട്ടർമാരുടെ പഠന പിന്തുണ, കലാകായിക പരിശീലനം, സൗജന്യ താമസം, ഭക്ഷണം, യാത്ര എന്നിവയും ലഭ്യമാക്കും. മൂന്നാർ, അടിമാലി ബി.ആർ.സികളുടെ മേൽനോട്ടത്തിലാകും ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് 9497682931, 9446649333, 9747253522 എന്നീ വാട്‌സ്ആപ്പ് നമ്പരുകളിൽ ബന്ധപ്പെടാം. അപേക്ഷാഫോറം മൂന്നാർ, അടിമാലി ബി.ആർകളിലും ലഭിക്കും. ഫോൺ 9747253522.