കോട്ടയം : ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ രണ്ടുദിവസം കൊണ്ട് കെ.എസ്.ആർ.ടി.സിയ്ക്ക്
1.38 ലക്ഷം രൂപയുടെ കളക്ഷൻ. ആദ്യ ദിവസമായ ബുധനാഴ്‌ച 17 സർവീസുകളാണ് നടത്തിയത്. ലഭിച്ചത് 54000 രൂപ. വ്യാഴാഴ്ച 19 സർവീസുകളിൽ നിന്നായി 84000 രൂപയും. ഇന്നലെ 19 സർവീസ് നടത്തിയെങ്കിലും കൃത്യമായ കണക്ക് പുറത്തു വന്നിട്ടില്ല. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതിനാലാണ് ഭേദപ്പെട്ട കളക്ഷൻ നേടാൻ സാധിച്ചത്. .

അന്യസംസ്ഥാന തൊഴിലാളികൾക്ക് 29 ബസ്

കോട്ടയം ഡിപ്പോയിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾക്കായി ക്രമീകരിച്ചിരിക്കുന്നത് 29 ബസുകളാണ്. കളക്ടറേറ്റിലേയ്ക്കും , മെഡിക്കൽ കോളേജിലേയ്‌ക്കുമുള്ള സ്‌പെഷ്യൽ സർവീസുമുണ്ട്.