തോട്ടയ്ക്കാട്: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്ക്ക് വിതരണം ചെയ്തു. തോട്ടയ്ക്കാട് ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ വീടുകളിൽ നേരിട്ടെത്തിയാണ് സ്‌കൂൾ അധികൃതർ മാസ്ക്കുകൾ വിതരണം ചെയ്ത്ത്. വിതരണോദ്ഘാടനം പ്രധാന അദ്ധ്യാപകൻ സണ്ണിക്കുട്ടി കുര്യൻ, പി.ടി.എ പ്രസിഡന്റ് ബി.ശശികുമാർ പാലൂർ, ബിന്ദു.എസ്.നായർ എന്നിവർ ചേർന്ന് നിർവഹിച്ചു.