പൊൻകുന്നം:ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ മൂന്ന് വർഷത്തേക്ക് മരവിപ്പിക്കുകയും തൊഴിൽ സമയം ഏകപക്ഷീയമായി 12 മണിക്കൂറായി വർദ്ധിപ്പിക്കുകയും ചെയ്തതിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ പ്രതിഷേധം നടന്നു. വാഴൂരിൽ 74 കേന്ദ്രങ്ങളിൽ നടന്ന പ്രതിേഷധ പരിപാടിയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ കാനം രാമകൃഷ്ണൻ നായർ, അഡ്വ.ഡി .ബൈജു, ഡി. സേതുലക്ഷമി,ഐ. എസ് .രാമചന്ദ്രൻ,മുകേഷ് മുരളി, ബാബുക്കുട്ടൻ,ബി. ബിജുകുമാർ,പി. കെ. ബിജി,അനിയൻ ആറ്റുകുഴി,റ്റി .എൻ. ഗിരീഷ് കുമാർ, റ്റി .എൻ. ഗോപി,അരുൺ എസ് .നായർ,കെ. ബാലചന്ദ്രൻ,പി. പ്രജിത്ത്,വത്സലാ ശേഖർ,സുമാ ജയപാൽ,കെ. ജയകുമാർ,പി. എ. മാത്യു എന്നിവർ നേതൃത്വം നൽകി.