ചങ്ങനാശേരി: ഞങ്ങൾ ഒരുക്കാം നിങ്ങൾ ഒരുങ്ങിക്കോളു എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്‌.ഐ ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ നടക്കുന്ന മുഴുവൻ സർക്കാർ സ്‌കൂളുകളും ശുചീകരിച്ചു അണുവിമുക്തമാക്കി. ശുചീകരണ ക്യാമ്പയിന്റെ ഏരിയതല ഉദ്ഘാടനം തൃക്കൊടിത്താനം ഗവ.സ്‌കൂളിൽ സി.പി.എം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ സി ജോസഫ് നിർവഹിച്ചു. എസ്.എഫ്‌.ഐ ഏരിയ പ്രസിഡന്റ് അനന്തു സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അശ്വിൻ അനിൽ സ്വാഗതം പറഞ്ഞു. സി.പി.എം തൃക്കൊടിത്താനം ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം ആർ.ഗോപൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഉഷ എലിസബത്ത് , അദ്ധ്യാപകരായ ബിനു എബ്രഹാം, പി.സി രാധാകൃഷ്ണൻ,പി.ടി.എ പ്രസിഡന്റ് പി.എസ് സാനില,എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയംഗം, എസ്.നിഖിൽ, രാഹുൽ രാജേന്ദ്രൻ, ബാലഗോപാൽ,അജിത്ത് അലക്‌സാണ്ടർ,ആസിഫ് അലി, എസ്.ഗോപു എസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.