അടിമാലി .അടിമാലി ടൗണിൽ മുസ്ലീം പള്ളിക്ക് സമീപം വൈകിട്ട് 4 മണിയോടെ 32 ഇഞ്ച് സ്മാർട്ട് ടി.വി റോഡിൽ കളഞ്ഞുകിട്ടി. സമീപത്തുള്ള ഇൻഡസ് ഇൻഡ് ജീവനക്കാർ ടി.വി. അടിമാലി പൊലീസിൽ ഏല്പിച്ചു. ഉടമ രേഖകളുമായി എത്തിയാൽ പൊലീസിൽ നിന്ന് ടി.വി ലഭിക്കും.