ചങ്ങനാശേരി : തെങ്ങണാ മറ്റപ്പുരയിടം കനിറാവുത്തറുടെ മകൻ നാസർ (60) സൗദിയിൽ മരിച്ചു. രക്തസമ്മർദത്തെ തുടർന്ന് സ്‌ട്രോക്ക് ഉണ്ടായാണ് മരണം സംഭവിച്ചതായാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 22വർഷമായി സൗദി റിയാദിലെ ഒലയയിലുള്ള ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ: ഷാഹിത. ഏകമകൾ : ആഷ്‌ന. സംസ്‌കാരം സൗദിയിൽ.