pic

കോട്ടയം: ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ കൈപ്പറ്റിയ യുവാവ് അറസ്റ്റിൽ. ഇടുക്കി സ്വദേശി ജോബി ഫിലിപ്പോസാണ് (32) അറസ്റ്റിലായത്. ഗാന്ധിനഗർ സി.ഐ ക്ലീറ്റസ് കെ.ജോസഫാണ് വർഷങ്ങളായി മുങ്ങിനടന്ന ഇയാളെ പിടികൂടിയത്. മുക്കുപണ്ടം പണയപ്പെടുത്തി കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ലക്ഷങ്ങൾ കൈക്കലാക്കിയതിന് ഇയാളുടെ പേരിൽ 40-ൽ അധികം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ആർപ്പുക്കര വില്ലൂന്നിയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ 23 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി അര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. തൊടുപുഴയിൽ ഇയാൾ രഹസ്യമായി താമസിച്ചുവരവേയാണ് അറസ്റ്റ്.