അടിമാലി: ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ ആവിക്ഷക്കരിച്ചിട്ടുള്ള സുഭിക്ഷ കേരളം പദ്ധതിക്ക് അടിമാലി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്തോഫീസിന് സമീപം പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇനം പച്ചക്കറികൾ കൃഷിയിറക്കി.പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്.ഇതിന്റെ ഭാഗമായി കുടുംബങ്ങൾക്ക് വരും ദിവസങ്ങളിൽ പച്ചക്കറിത്തൈകൾ എത്തിച്ച് നൽകും