തലയോലപ്പറമ്പ് : ലോക്ക് ഡൗണിനെ തുടർന്ന് വൈക്കം താലൂക്കിൽ കുടുങ്ങിക്കിടന്ന അന്യസംസ്ഥാനതൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. ഉത്തർപ്രദേശ് സ്വദേശികളായ 32 പേരെ നാട്ടിലേക്ക് കയറ്റിവിടാൻ ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. വൈക്കം തഹസിൽദാർ എസ്.ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ പി.കെ രമേശൻ, വടയാർ വില്ലേജ് ഓഫീസർ പി.ബി നാരായണൻകുട്ടി എസ്എച്ച് ഒ ജെർലിൻ വി.സ്‌ക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവരെ നാട്ടിലേക്ക് അയച്ചത്.