വൈക്കം:എ.ഐ.വൈ.എഫ് വെച്ചൂർ മേഖല കമ്മിറ്റി ബിരിയാണി മേള നടത്തി സമാഹരിച്ച തുക മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മേഖല സെക്രട്ടറി സജീവ്.ബി.ഹരൻ, സി.കെ.ആശ എം.എൽ.എയ്ക്ക് തുക കൈമാറി. മേഖല പ്രസിഡന്റ് പി.എം. മനു, ഹരിമോൻ, ജോസ് സൈമൺ, അനിൽകുമാർ, ഇന്ദുലേഖ, അഭിഷേക്, വിനോദ്, ബിപിൻ കുമാർ എന്നിവർ പങ്കെടുത്തു.