ചങ്ങനാശേരി: സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃക്കൊടിത്താനം കോട്ടമുറി തയ്യൽ പുതുപ്പറമ്പിൽ ബിജു സെബാസ്റ്റ്യന്റെ ഭാര്യ ഷൈനി ബിജു (42) ആണ് മരിച്ചത്. തെരുവു നായ കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 6.45ന് കോട്ടമുറിയിലെ വീട്ടിൽ നിന്ന് തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന തന്റെ കടതുറക്കുന്നതിനായി ആക്ടീവയിൽ വരുമ്പോഴാണ് കോട്ടമുറി ജംഗ്ഷനിൽ വെച്ച് തെരുവ് നായ കുറുകെ ചാടിയത്. ഇതോടെ സ്‌കൂട്ടർ നിയന്ത്രണം തെറ്റുകയും റോഡിലേയ്ക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. എങ്കിലും വെള്ളിയാഴ്ച രാത്രി മരണമടഞ്ഞു. സംസകാരം നടത്തി. പിതാവ്: പരേതനായ ഫ്രാൻസിസ്, മാതാവ്: ഓമന, മക്കൾ: ഷാരോൺ, ഷൈൻ (ഇരുവരും വിദ്യാർത്ഥികൾ).