paily

അടിമാലി: വ്യദ്ധനെ സ്വന്തംപുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി . അടിമാലി മച്ചിപ്ലാവ് പോസ്റ്റാഫീസ് പടി പുതുമനയിൽ പൈലി(81)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയപാതയിൽ നിന്നും 300 മീറ്റർ മാറി ആൾ താമസമില്ലാത്ത പറമ്പിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണപ്പെട്ടത്. അടിമാലി സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അടിമാലി എസ്.എച്ച്. ഒ അറിയിച്ചു.ഭാര്യ. തലക്കോട് കെടിച്ചാലിൽ മറിയം .മക്കൾ മേരി, ചിന്നമ്മ ,സൂസൻ, ഏൽദോസ്.മരുമക്കൾ: പരേതനായ വർഗ്ഗീസ് ,എൽദോസ് ,മേരി, ജോർജ്ജ്