തൊടുപുഴ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ. സി. ഐ)​ തൊടുപുഴയുടെ ആഭ്യമുഖ്യത്തിൽ തൊടുപുഴ സർക്കാർ ആശുപത്രിയിൽ സേഫ്‌റ്റി മാസ്‌ക്കുകൾ വിതരണം ചെയ്തു. സീനിയർ സൂപ്രണ്ടായ ഡോ. സുജ റെജി ജെ.സി. ഐ തൊടുപുഴ പ്രസിഡന്റ് സ്റ്റീഫൻ ജോസ് പുളിമൂട്ടിലിന്റെ കൈയിൽ നിന്ന് മാസ്‌ക്കുകൾ ഏറ്റുവാങ്ങി. സെക്രട്ടറി മാത്യു കണ്ടിരിക്കൽ,​ മറ്റ് അംഗങ്ങളായ ഡോ. ജോസഫ് ജോസ്, അഡ്വ. ജേക്കബ് അനക്കല്ലുങ്കൽ, ജിജോ കുര്യൻ എന്നിവർ പങ്കെടുത്തു.