pic

കോട്ടയം: അയൽവാസിയായ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളത്തൂവൽ പൈപ്പ് ലൈൻ സ്വദേശി പാറേക്കുടി ജയ്മോനാണ് (39) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൃഷിക്കാര്യങ്ങൾ നോക്കാൻ എത്തിയ ജയ്മോൻ പെൺകുട്ടിയെ പുരയിടത്തിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കടന്നുപിടിച്ചതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് ഓടി. പെൺകുട്ടിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വെള്ളത്തുവൽ സി.ഐ ആ‌ർ.കുമാർ, എസ് ഐ സ്കറിയ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടർന്ന് ജയ്മോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.