കോട്ടയം: ജില്ലാ പഞ്ചായത്ത് ഹോമിയോ 'ദൗത്യം' എന്ന പേരിൽ മൊബൈൽ ക്ലിനിക്കുകൾ ആരംഭിക്കും. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രോഗികളുടെ അരികിലെത്തി ചികിത്സിക്കുകയും പ്രതിരോധശേഷി വർദ്ധനവിനുളള മരുന്നുകൾ വിതരണം ചെയ്യുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡോക്ടർമാർ, ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപ്പതി കേരളാ എന്നീ സംഘടനകളിലെ ഡോക്ടർമാരും പങ്കാളികളാകും.
ഡോക്ടർമാരും സ്റ്റാഫുകളും മരുന്നുകളുമുൾപ്പെടെ ജില്ലാ പഞ്ചായത്ത് വാഹനത്തിൽ പഞ്ചായത്ത് തല ഹോമിയോ ഡിസ്‌പെൻസറികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. 10ൽ താഴെയുളളവരെയും 60 വയസിന് മേൽ പ്രായമുളളവരെയും ഉദ്ദേശിച്ചാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും
തിരുവാർപ്പ് പഞ്ചായത്തിലാണ് ഡിസ്‌പെൻസറിയുടെ ആദ്യ പ്രവർത്തനം .
ലക്ഷ്യം
രോഗികളുടെ ആശുപത്രി സന്ദർശനമൊഴിവാക്കുക
ഹോമിയോ ആശുപത്രിയിലെ തിരക്ക് കുറയ്ക്കുക
'' ഓരോ പഞ്ചായത്തിലേയും മെഡിക്കൽ ഓഫീസർമാർ നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും 'ദൗത്യം' പദ്ധതി നടപ്പാക്കും''
സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ്