കോട്ടയം : കെ.എസ്.യുവിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാസ്‌ക് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ബേക്കർ സ്‌കൂളിൽ പ്രിൻസിപ്പൾ ജെഗ്ഗി ഗ്രേസ് തോമസ്, ഹെഡ് മിസ്ട്രസ് ബീന ബേബി എന്നിവർക്ക് മാസ്‌ക് ഏറ്റുവാങ്ങി. സംസ്ഥാന ജന.സെക്രട്ടറി സുബിൻ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ്.പി.കെ, നിയോജക മണ്ഡലം പ്രസിഡൻ്റ് യശ്വന്ത്.സി.നായർ, ജിതു കരിമാടം, അക്ഷയ് പുളിക്കക്കുഴി, ആൻബിൻ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.