ജീവശ്വാസം...കോട്ടയം പാറമ്പുഴ വനംവകുപ്പ് ഓഫീസ് ഉദ്യോഗസ്ഥർ ചങ്ങനാശ്ശേരിയിൽ നിന്നു പിടികൂടിയ പെരുമ്പാമ്പിട്ട മുട്ടയിൽ നിന്ന് കുഞ്ഞുങ്ങൾ വിരിഞ്ഞ് പുറത്ത് വന്നപ്പോൾ. ഇരുപത്തിരണ്ട് മുട്ടയിൽ നിന്നു വിരിഞ്ഞ ഇരുപത്തിമൂന്ന് കുഞ്ഞുങ്ങളെയും ഒരാഴ്ചയ്ക്ക് ശേഷം പമ്പാവനത്തിൽ വിടും. ഒരു മുട്ടയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങൾ വിരിഞ്ഞതും കൗതുകകരമായി. തള്ളപാമ്പിനെ നേരത്തെതന്നെ എരുമേലി വനത്തിൽ കൊണ്ടുപോയി വിട്ടു. കാമറ:സെബിൻ ജോർജ്