ചങ്ങനാശേരി : സി.പി.എം പൊൻപുഴ നോർത്ത്, ഈസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തി. ലോക്കൽ സെക്രട്ടറി എം.എൻ.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിലെ പൊൻപുഴ ജംഗ്ഷൻ, കളമ്പാട്ടുചിറ തുടങ്ങിയ പ്രദേശങ്ങളാണ് ശുചീകരിച്ചത്. എം.ആർ പ്രസാദ്, വി.എസ് സാജൻ, നിഖിൽ എസ്, എം.ജെ ഉല്ലാസ് തുടങ്ങിയവർ നേതൃത്വം നൽകി.