ചങ്ങനാശേരി: നെടുംകുന്നത്തേക്ക് കാറിൽ കടത്തിക്കൊണ്ടുവന്ന 54 ലിറ്റർ വ്യാജ അരിഷ്ടം പിടികൂടി. തുലാപ്പള്ളി സ്വദേശി സുരേഷ് കുമാറിനെ (46) അറസ്റ്റു ചെയ്തു. ഏറെ ലഹരിയുള്ള അരിഷ്ടം ലിറ്ററിന് 2000 രുപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്. മദ്യലഭ്യത ഇല്ലാഞ്ഞിട്ടും നെടുംകുന്നം പ്രദേശങ്ങളിൽ പലരും മദ്യപിച്ചു നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എക്സൈസ് അന്വേഷണത്തിലായിരുന്നു. റേഞ്ച് ഇൻസ്പെക്ടർ ഉണ്ണിക്യഷണൻ നമ്പൂതിരിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഉറവിടം കണ്ടെത്തിയിട്ടില്ല.