പൊൻകുന്നം : സ്വകാര്യ ബസുകളിൽ കൊവിഡ് നിബന്ധനകൾ പാലിക്കാതെ കൂടുതൽ ആൾക്കാരെ കയറ്റുന്നതായി കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പരാതി. ഇരുവശത്തും രണ്ടുസീറ്റുകൾ വീതമുള്ള സ്വകാര്യ ബസുകളിൽ 18 യാത്രക്കാരെ പറ്റൂ. ഇത് പാലിക്കുന്നില്ലെന്നാണ് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ ജില്ലാകളക്ടർക്കും മോട്ടോർ വാഹനവകുപ്പിനും പരാതി നൽകിയത്.