ചങ്ങനാശേരി : ഇന്ന് മുതൽ വാകത്താനം-ഞാലിയാകുഴി വഴി കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. യാത്രാ ക്ലേശം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബി.പ്രകാശ് ചന്ദ്രൻ, എൻ.സി.പി സംസ്ഥാന എക്‌സിക്യുട്ടിവംഗം സാജു എം.ഫിലിപ്പ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ഏബ്രഹാം എന്നിവർ പരാതി നൽകിയിരുന്നു. കോട്ടയത്ത് നിന്നും ചങ്ങനാശേരിയിൽ നിന്നും ഓരോ ബസുകൾ സർവീസ് ആരംഭിക്കുമെന്ന് ഡി.ടി.ഒ അറിയിച്ചു.