പൊൻകുന്നം : ഇടിമിന്നലിൽ ചത്ത പശുവിനും കിടാവിനും പകരമായി പശുവിനെയും കിടാവിനെയും സമ്മാനിച്ച് കേരള കർഷക സംഘം ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി. ചിറക്കടവ് എം.ജി.എം യു.പി സ്‌കൂളിന് സമീപം പൊട്ടൻപ്ലാക്കൽ രാജുവിന്റെ പശുക്കളാണ് ഇടിമിന്നലിൽ ചത്തത്. ഒറ്റ ദിവസം കൊണ്ടാണ് ഇതിനായുള്ള തുക സമാഹരിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പശുവിനെയും കുട്ടിയേയും രാജുവിന് കൈമാറി. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ.ആർ. നരേന്ദ്രനാഥ് പശുവിന്റെ ഇൻഷ്വറൻസ് അടയ്ക്കാനുള്ള തുക നൽകി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി. ഷാനവാസ് ആവശ്യമായ കാലിത്തീറ്റ നൽകി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ,കെ. എം .രാധാകൃഷ്ണൻ,അഡ്വ.ഗിരീഷ് എസ് .നായർ, വി .ജി .ലാൽ, തുടങ്ങിയവർ പങ്കെടുത്തു.