വൈക്കം : സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള ലഘുലേഖകളുടെയും മാസ്‌കുകളുടെയും വിതരണം സ്‌കൂൾ വിദ്യാർത്ഥിനി ഹൃദ്യ രാജേഷിന്റെ വീട്ടിൽ നഗരസഭ ചെയർമാൻ ബിജു. വി. കണ്ണേഴൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.വി.പ്രദീപ് കുമാർ, പ്രഥമദ്ധ്യാപിക പി.ആർ.ബിജി, ഷാജി ടി.കുരുവിള, ഷെമിഷ ബീവി എന്നിവർ പങ്കെടുത്തു.