പൊൻകുന്നം : പ്രശസ്ത വാദ്യകലാകാരനും സോപാന സംഗീതജ്ഞനുമായിരുന്ന ബേബി എം.മാരാരുടെ വേർപാടിന് ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം മേയ് 26ന് പൊൻകുന്നത്ത് പി.പി.റോഡിൽ കാറപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചിറക്കടവിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച സോപാനം സ്മാരക സാംസ്‌കാരിക കേന്ദ്രം സ്മരണാഞ്ജലിയായി വീഡിയോ ചിത്രം പുറത്തിറക്കി. പ്രിയപ്പെട്ട ബേബി മാരാർക്ക് സമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലോക്ഡൗൺ നിയന്ത്രണത്തിനിടയിൽ ആദരമർപ്പിക്കുകയാണിവർ.