അടിമാലി: തിരുവല്ലയിൽ പരീക്ഷ എഴുതാൻ പോകാൻ ബധിര വിദ്യാർത്ഥികൾക്ക് യാത്രാസഹായമൊരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തിരുവല്ല സി.എസ്.ഐ ബധിര വിദ്യാലയത്തിലെ വി.എച്ച്.എസ്.ഇ, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കൃഷ്ണമൂർത്തിയും മണ്ഡലം ജനറൽ സെക്രട്ടറി നിധിനും യാത്രാസഹായം ചെയ്തത്. തിരുവല്ലയ്ക്ക് പോകാൻ യാത്ര സൗകര്യമില്ലാതെ അടിമാലിയിൽ എത്തിയ മന്നാംകാല, ഇരുമ്പുപാലം സ്വദേശികളായ ബധിര വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ടാക്‌സി കാറിൽ എത്തിക്കുകയായിരുന്നു.