വൈക്കം : നഗരസഭ ചെയർമാൻ ബിജു കണ്ണേഴത്ത് വിവാഹിതനായി. ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങിൽ ബിജു ജസ്സിയ്ക്ക് താലി ചാർത്തി. വൈക്കം കണ്ണേഴത്ത് വീട്ടിൽ പരേതനായ വാസുവിന്റെയും തങ്കമ്മയുടെയും മകനാണ് ബിജു. കെ.എസ്.ഇ.ബി ജീവനക്കാരിയായ ജസ്സി ഉദയനാപുരം നേരേകടവ് മേത്തൻതറയിൽ ഔസേഫിന്റെയും അന്നമ്മയുടെയും മകളാണ്. വൈക്കം നീണ്ടൂർമന ശ്രീനാരായണ പ്രാർത്ഥനാ ഹാളിലായിരുന്നു ചടങ്ങുകൾ. സി.കെ ആശ എം.എൽ.എ, കെ.അജിത്ത് എക്‌സ്. എം.എൽ.എ, മുൻനഗരസഭാ ചെയർമാൻമാരായ എൻ.അനിൽ ബിശ്വാസ്, പി.ശശിധരൻ, ഡി.രഞ്ജിത്കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെൻ, തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.