youth

പള്ളം : യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളം കരിമ്പുകലാ പ്രദേശത്ത് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ്, മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ് നേതാക്കളായ അബു താഹിർ, അരുൺ മാർക്കോസ്, യദു, മോൻസി, വിമൽ, നവീൻ, അഭിനേഷ്, കോൺഗ്രസ് നേതാക്കളായ പി വി രാജൻ, രെഞ്ജിഷ്, അനിൽ പാലപ്പറമ്പൻ, ഷൈൻ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.