കോട്ടയം: കുമരകം തെക്കെ കിഴി മുട്ടത്തുശ്ശേരി -കൊല്ലങ്കേരി നിവാസികൾ ചങ്ങാടം നിർമ്മിച്ചു. . പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ചങ്ങാടം കാലപ്പഴക്കത്തിൽ നശിച്ച് പോയിരുന്നു. വയലിന്റെ പുറം ബണ്ടിലൂടെ കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്താണ് നാട്ടുകാർ പ്രധാന റോഡിൽ എത്തിയിരുന്നത്. മഴ പെയ്താൽ ഈ വഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാവും. ചങ്ങാടം നിർമ്മിക്കാൻ പഞ്ചായത്തിനെ സമീപച്ചെങ്കിലും നിലവിലെ സാഹചര്യത്തൽ മറ്റ് പോംവഴികൾ തേടാനാണ് അവർ നിർദ്ദേശിച്ചത്. ഇതിനെ തുടർന്ന് സഹായം അഭ്യർത്ഥിച്ച് സ്ഥലവാസികളായ യുവാക്കൾ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട കുമരകം ടുഡേ നവ മാദ്ധ്യമ കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് ചങ്ങാടം നിർമ്മിച്ച് നൽകുകയായിരുന്നു.